പ്രധാന ഉത്തരവുകള്‍
NOON MEAL

വകുപ്പ്തല പരീക്ഷയ്ക്ക് 31 വരെ അപേക്ഷിക്കാം.


കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2018 ജനുവരിയില്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന വകുപ്പുതല പരീക്ഷയ്ക്ക് 31 രാത്രി 12 മണി വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. www.keralapsc.gov.in മുഖേന രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം പരീക്ഷാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

ഒ.ബി.സി പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം


ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 44,500 രൂപയില്‍ അധികരിക്കാത്തതും സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നുമുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്നതുമായ ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഫോറത്തിന്റെ മാതൃകയും നിര്‍ദ്ദേശങ്ങളും www.scholarship.itschool.gov.in, www.bcdd.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. അപേക്ഷകള്‍ പൂരിപ്പിച്ച് നവംബര്‍ 24 ന് മുന്‍പ് പ്രധാനാധ്യാപകനെ ഏല്‍പ്പിക്കണം. സ്‌കൂള്‍ അധികൃതര്‍ ഡിസംബര്‍ അഞ്ചിനകം ഡാറ്റാ എന്‍ട്രി നടത്തണമെന്ന് പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു

ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്


സര്‍ക്കാര്‍/തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും മറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കാത്ത ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂള്‍/ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നടപ്പ് സാമ്പത്തിക വര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം നഗരസഭാ പരിധിയില്‍ ഉള്‍പ്പെടുന്ന അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കള്‍ നിശ്ചിത ഫോറത്തില്‍ അപേക്ഷ തയ്യാറാക്കി വിദ്യാര്‍ത്ഥി പഠിക്കുന്ന സ്‌കൂള്‍/കോളേജ് മേധാവി മുഖേന ഒക്ടോബര്‍ 20നു മുമ്പായി സമര്‍പ്പിക്കണം. അപേക്ഷാ ഫോം ലഭിക്കുന്നതിനും വിശദവിവരങ്ങള്‍ക്കും ശിശുവികസന പദ്ധതി ഓഫീസര്‍, തിരുവനന്തപുരം (അര്‍ബന്‍ -1) സുഭാഷ് നഗര്‍, വളളക്കടവ് പി.ഒ തിരുവനന്തപുരം 695008 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 0471 2464059. പി.എന്‍.എക്‌സ്.4122/17

ഇന്‍കള്‍കെയ്റ്റ് സ്‌കീം : അപേക്ഷ ക്ഷണിച്ചു.


കേരള സര്‍ക്കാര്‍ നടത്തുന്ന ഇന്‍കള്‍കെയ്റ്റ് സ്‌കീമിന്റെ സ്‌ക്രീനിംഗ് ടെസ്റ്റിന് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം അപേക്ഷകള്‍ ക്ഷണിച്ചു. സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ 2017-18 അധ്യയനവര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതിലേക്ക് അപേക്ഷിക്കാം. അപേക്ഷാഫോറം കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം വെബ്‌സൈറ്റില്‍ (www.kstmuseum.com) നിന്നും ഡൗണ്‍ലോഡ് ചെയ്‌തോ, പേര്, ജനന തീയതി ആണ്‍കുട്ടിയോ/പെണ്‍കുട്ടിയോ, രക്ഷകര്‍ത്താവിന്റെ പേര്, ബന്ധപ്പെടാനുള്ള മേല്‍വിലാസം (പിന്‍കോഡ്, ഫോണ്‍ നമ്പര്‍ നിര്‍ബന്ധമാണ്), റവന്യൂ ജില്ല, ഉള്‍പ്പെടുന്ന വിഭാഗം (എസ്.സി/എസ്.ടി മറ്റുള്ളവര്‍), എട്ടാം ക്ലാസില്‍ പഠിക്കുന്ന സ്‌കൂളിന്റെ മേല്‍വിലാസം, ഒപ്പ് എന്നീ വിവരങ്ങള്‍ വെള്ളക്കടലാസ്സില്‍ രേഖപ്പെടുത്തി സ്‌കൂള്‍ അധികാരി സാക്ഷ്യപ്പെടുത്തിയ അപേക്ഷ ആഗസ്റ്റ് 14 നോ മുന്‍പോ ലഭിക്കത്തക്കവിധം ഡയറക്ടര്‍, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം 695 033 എന്ന വിലാസത്തില്‍ അയയ്ക്കണം.